Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SreenaDevi Kunjamma

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വീ​ണ്ടും അ​റ​സ്റ്റ്; യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫ് അ​ടൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫ് വീ​ണ്ടും അ​റ​സ്റ്റി​ൽ. നേ​ര​ത്തെ ഇ​തേ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യി ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, വീ​ണ്ടും അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് അ​ടൂ​ർ പോ​ലീ​സ് ഇ​യാ​ളെ എ​റ​ണാ​കു​ള​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ജാ​മ്യം ല​ഭി​ച്ച അ​തേ ദി​വ​സം ത​ന്നെ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന വീ​ഡി​യോ ഇ​യാ​ൾ ത​ന്‍റെ ചാ​ന​ലി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. രാ​ജ​ൻ ജോ​സ​ഫി​ന് പു​റ​മെ 'സി​ബി' എ​ന്നൊ​രാ​ൾ​ക്കെ​തി​രെ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

 

Kerala

മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച സം​ഭ​വം; ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി പ​ത്ത​നം​തി​ട്ട ഡി​സി​സി

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച സം​ഭ​വ​ത്തി​ൽ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി പ​ത്ത​നം​തി​ട്ട ഡി​സി​സി. സം​ഭ​വ​ത്തി​ൽ നേ​രി​ട്ടോ രേ​ഖാ​മൂ​ല​മോ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ഡി​സി​സി​യു​ടെ നി​ർ​ദേ​ശം.

അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പി​ൻ​തു​ണ​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ​യും അ​വ​മ​തി​പ്പു​മു​ണ്ടാ​ക്കി​യെ​ന്ന് ഡി​സി​സി അ​റി​യി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തു​വാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് നേ​രി​ട്ടോ രേ​ഖാ​മൂ​ല​മോ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ഡി​സി​സി ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് വി​ധേ​യ​യാ​കേ​ണ്ടി​വ​രു​മെ​ന്ന് വി​ശ​ദീ​ക​ര​ണ നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ർ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​താ​യും സി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കേ​സി​ലെ പ​രാ​തി​ക്കാ​രി​യെ അ​ധി​ക്ഷേ​പി​ച്ചു; ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്കെ​തി​രെ പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ​യു​ള്ള ബ​ലാ​ത്സം​ഗ​കേ​സി​ലെ പ​രാ​തി​ക്കാ​രി​യെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്കെ​തി​രെ പ​രാ​തി. ഒ​ന്നാം കേ​സി​ലെ പ​രാ​തി​ക്കാ​രി ത​ന്നെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ചും നി​ല​വി​ലെ പ​രാ​തി​ക​ളി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചും പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ക​ഴി​ഞ്ഞ​ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ഭീ​ഷ​ണി​ക്കും വെ​റു​പ്പി​നും എ​റി​ഞ്ഞു​കൊ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

താ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നൊ​പ്പ​മാ​ണെ​ന്നും അ​തി​ജീ​വി​ത​യ്ക്കൊ​പ്പം നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ 'അ​തി​ജീ​വി​ത​ന്റെ' ഭാ​ഗം കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്നു​മാ​ണ് ശ്രീ​നാ​ദേ​വി വ്യ​ക്ത​മാ​ക്കി​യ​ത്. ഒ​ന്നാ​മ​ത്തെ പ​രാ​തി​യി​ൽ പീ​ഡ​ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ര​ണ്ടാ​മ​ത്തെ കേ​സി​ലും കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പു​തി​യ പ​രാ​തി​യി​ൽ പെ​ൺ​കു​ട്ടി ഉ​പ​ദ്ര​വി​ക്ക​പ്പെ​ട്ടു എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ വേ​ദ​ന​യു​ണ്ട്. എ​ന്നാ​ൽ, പീ​ഡ​ന​ത്തി​ന് ശേ​ഷം പ്ര​തി ചെ​രു​പ്പ് വാ​ങ്ങി ന​ൽ​കി, ഫ്ലാ​റ്റ് വാ​ങ്ങാ​ൻ ശ്ര​മി​ച്ചു എ​ന്നൊ​ക്കെ​യു​ള്ള മൊ​ഴി​ക​ൾ കേ​ൾ​ക്കു​മ്പോ​ൾ ചി​ല സം​ശ​യ​ങ്ങ​ൾ തോ​ന്നു​ന്നി​ല്ലേ എ​ന്നും അ​വ​ർ ചോ​ദി​ച്ചി​രു​ന്നു.

Kerala

അ​ധി​കാ​ര​മ​ല്ല, ആ​ദ​ർ​ശ​മാ​ണ് വ​ലു​ത്: സി​പി​ഐ വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യെ ദീ​പാ​ദാ​സ് മു​ൻ​ഷി​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി​ജോ​സ​ഫും ചേ​ർ​ന്ന് ഷോ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു ശ്രീ​നാ​ദേ​വി​ക്ക് സി​പി​ഐ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച പ​ള്ളി​ക്ക​ൽ ഡി​വി​ഷ​ൻ ത​ന്നെ മ​ത്സ​രി​ക്കാ​ൻ ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം

അ​ധി​കാ​ര​മ​ല്ല വ​ലു​ത്, ആ​ദ​ർ​ശ​മാ​ണ് വ​ലു​തെ​ന്ന് ശ്രീ​നാ​ദേ​വി പ​റ​ഞ്ഞു. അ​ഴി​മ​തി​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​തി​ന് ജീ​വി​ച്ചി​രി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​യാ​ണ് താ​നെ​ന്നും ശ്രീ​നാ​ദേ​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​വം​ബ​ര്‍ മൂ​ന്നി​നാ​ണ് ശ്രീ​നാ​ദേ​വി സി​പി​ഐ വി​ട്ട​ത്. സി​പി​ഐ വി​ട്ടു​വെ​ന്നും പാ​ർ​ട്ടി​യു​ടെ​യും എ​ഐ​വൈ​എ​ഫി​ന്‍റെ എ​ല്ലാ സ്ഥാ​ന​ങ്ങ​ളും രാ​ജി​വ​ച്ച​താ​യും ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. ഒ​ട്ട​ന​വ​ധി പ​രാ​തി​ക​ൾ സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും ശ്രീ​നാ​ദേ​വി പ​റ​ഞ്ഞു.

ഏ​റെ​ക്കാ​ല​മാ​യി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ശ്രീ​നാ​ദേ​വി​യെ ത​ള്ളു​ന്ന നി​ല​പാ​ടാ​ണ് സി​പി​ഐ കൈ​ക്കൊ​ണ്ട​ത്.

Kerala

ശ്രീ​നാ​ദേ​വി​യു​ടെ രാ​ജി സി​പി​ഐ നേ​തൃ​ത്വ​ത്തി​നു വെ​ല്ലു​വി​ളി; കോ​ണ്‍​ഗ്ര​സി​ലേ​ക്കെ​ന്നു സൂ​ച​ന

പ​ത്ത​നം​തി​ട്ട: എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സ​മി​തി​യം​ഗ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്ന ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ രാ​ജി സി​പി​ഐ നേ​തൃ​ത്വ​ത്തി​നു വെ​ല്ലു​വി​ളി​യാ​കും. തു​ട​ര്‍​ന്ന് ഏ​തു രാ​ഷ്്ട്രീ​യ​ക​ക്ഷി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​യി​ലെ​ന്നു പ​റ​ഞ്ഞു​വെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​ലേ​ക്കെ​ന്നാ​ണു സൂ​ച​ന.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ത്വം രാ​ജി​വ​ച്ച​തി​നൊ​പ്പം സി​പി​ഐ​യി​ല്‍ ഇ​നി താ​നു​ണ്ടാ​വി​ല്ലെ​ന്നും ശ്രീ​നാ​ദേ​വി പ​റ​ഞ്ഞു. ശ്രീ​നാ​ദേ​വി​യു​ടെ പാ​ര്‍​ട്ടി അം​ഗ​ത്വം പു​തു​ക്കി​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി ഘ​ട​ക​ങ്ങ​ള്‍​ക്കു ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ​ഭി​ന്ന​ത​യാ​ണു രാ​ജി​ക്കു കാ​ര​ണ​മാ​യ​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ.​പി. ജ​യ​നെ​തി​രേ പാ​ര്‍​ട്ടി ഘ​ട​ക​ങ്ങ​ളി​ല്‍ ശ്രീ​നാ​ദേ​വി പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് ഇ​വ​രു​മാ​യി സി​പി​ഐ നേ​തൃ​ത്വം അ​ക​ന്ന​ത്. ജ​യ​ന്‍ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ജ​യ​ന് പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം ന​ഷ്ട​പ്പെ​ടു​ക​യു​മു​ണ്ടാ​യി.

പാ​ര്‍​ട്ടി ഘ​ട​ക​ങ്ങ​ളി​ല്‍ നി​ന്നു നേ​രി​ട്ട അ​വ​ഗ​ണ​ന​യും അ​വ​ഹേ​ള​ന​വു​മാ​ണ് രാ​ജി​ക്കു കാ​ര​ണ​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു. എ​ഐ​വൈ​എ​ഫി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ത​സ്തി​ക​യി​ല്‍ താ​നു​ണ്ടാ​യി​ട്ടും ത​ന്നെ അ​റി​യി​ല്ലെ​ന്ന ത​ര​ത്തി​ല്‍ സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു.

പാ​ര്‍​ട്ടി​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ഒ​രു ക്ഷ​ണി​താ​വാ​യി പോ​ലും ത​ന്നെ പ​ങ്കെ​ടു​പ്പി​ച്ചി​ല്ല. പി​ന്നീ​ട് പാ​ര്‍​ട്ടി അം​ഗ​ത​വും ന​ഷ്ട​മാ​ക്കി. ഇ​തു പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നേ​തൃ​ത്വം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​നും ജി​ല്ലാ​സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

മാ​നു​ഷി​ക​പ​രി​ഗ​ണ​ന​യി​ലൂ​ന്നി​യ സം​ര​ക്ഷ​ണം നേ​തൃ​ത്വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് എ​ന്ന​തു​പോ​ലും മ​റ​ന്നു​കൊ​ണ്ടു​ള്ള സി​പി​ഐ നേ​താ​ക്ക​ളു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം അ​പ​മാ​ന​വും അ​വ​ഗ​ണ​ന​യു​മാ​ണു ത​ന്ന​ത്.

പാ​ര്‍​ട്ടി​യി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ത്തി​രു​ന്ന ഒ​രാ​ളു​ടെ അ​ഴി​മ​തി താ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ പ​രാ​തി വി​വി​ധ ത​ല​ങ്ങ​ളി​ല്‍ അ​ന്വേ​ഷി​ച്ച് ശ​രി​യെ​ന്ന് ക​ണ്ട് പാ​ര്‍​ട്ടി ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​ണ്.

നേ​ര​ത്തെ​യു​ള്ള ധാ​ര​ണ പ്ര​കാ​രം ത​നി​ക്കു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നു കാ​ര​ണം കൂ​ടാ​തെ പു​റ​ത്താ​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. ക്രി​മി​ന​ല്‍ കേ​സി​ല്‍ കു​ടു​ക്കി മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്താ​നും ശ്ര​മ​മു​ണ്ടാ​യെ​ന്ന് ശ്രീ​നാ​ദേ​വി പ​റ​ഞ്ഞു.

വ്യ​ക്തി​ഹ​ത്യ​യും യ​ഥേ​ഷ്ടം ന​ട​ത്തി. പ​ള്ളി​ക്ക​ലി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കാ​നാ​ണ് ഇ​ത്ര​യും കാ​ലം പി​ടി​ച്ചു നി​ന്ന​തെ​ന്നും ഇ​നി ഏ​തെ​ങ്കി​ലും രാ​ഷ്്ട്രീ​യ​ക​ക്ഷി​യി​ല്‍ ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ശ്രീ​നാ​ദേ​വി പ​റ​ഞ്ഞു.

Latest News

Corehub Up